മമത ബാനർജിക്ക് വീണ്ടും തിരിച്ചടി; മുതിർന്ന നേതാവ് മദൻ മിത്ര വിമത ക്യാമ്പിൽ

ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി. തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് മദൻ മിത്ര വിമത ക്യാമ്പിൽ ചേർന്നു. സിവിൽ റിക്രൂട്ട്മെന്റ് അഴിമതിക്കേസ് അന്വേഷണത്തിന്റെ ഭാഗമായി മദൻ മിത്രയുടെ ഭാര്യയ്ക്കും മക്കൾക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾ. പാർട്ടി വിട്ട മിത്ര പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുമായും കൂടിക്കാഴ്ച നടത്തി.

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി വലിയ പ്രതിസന്ധികളാണ്‌ നേരിടുന്നത്. ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളിലാണ് മദൻ മിത്രയുടെ  അപ്രതീക്ഷിത കൂടുമാറ്റം. പശ്ചിമ ബംഗാൾ നിയമസഭയിലെ കമർഹാട്ടി സീറ്റിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണ്‌ മദൻ മിത്ര. ബംഗാൾ പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ഈ അപ്രതീക്ഷിത നീക്കവും ഉണ്ടായിരിക്കുന്നത്.

പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം അടക്കം മുഴുവൻ പദവികളും രാജിവച്ച ചന്ദ്രിമ വിമത നേതാക്കളുമായി ചർച്ച നടത്തി. വിമത നീക്കത്തിന് പിന്നാലെ നടന്ന പുനസംഘടനയിലാണ് ചന്ദ്രിമ ബട്ടാചാര്യയെ പാർട്ടി സംസ്ഥാന അധ്യക്ഷയാക്കിയത്.തൃണമൂൽ സംസ്ഥാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ എം ബൈപ്പാസിലെ മെട്രോപൊളിറ്റൻ ഓഫീസ് ഋത ബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമത നേതാക്കൾ പിടിച്ചെടുത്തു. പൂട്ട് തകർത്ത് അകത്തു കടന്ന വിമതനേതാക്കൾ,അരൂപ് റോയ് പാർട്ടി ചെയർമാൻ എന്ന ബോർഡ് ഓഫീസിൽ സ്ഥാപിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*