ഒഴിവായത് വൻ ദുരന്തം; യുക്രെയ്‌നിൽ ബോറിസ് ജോൺസൺ സഞ്ചരിച്ച ട്രെയിനിന് സമീപം റഷ്യൻ ഡ്രോൺ ആക്രമണം

കീവ്: യുക്രെയ്‌നിലെ പാസഞ്ചർ ട്രെയിനിന് നേരെ റഷ്യൻ ഡ്രോണാക്രമണം. യുക്രെയ്‌നിലെ കീവിൽ നിന്നും വാഴ്‌സയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇന്നലെ രാവിലെ ആക്രമിക്കപ്പെട്ടത്. പോളണ്ട്- യുക്രെയ്ൻ അതിർത്തിയിൽ വച്ചായിരുന്നു ഡ്രോൺ ആക്രമണം.

ഈ ട്രെയിനിന് സമീപമുണ്ടായിരുന്ന മറ്റൊരു ട്രെയിനിൽ ഈ സമയം മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും സ്വീഡിഷ് മുൻ പ്രധാനമന്ത്രി കാൾ ബിൽറ്റും ഉണ്ടായിരുന്നു. കീവിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് പോളണ്ടിലേക്ക് പോകുകയായിരുന്നു നേതാക്കൾ.

ആക്രമണ വാർത്തയെ തുടർന്ന് നേതാക്കളെ അതിവേഗം സംഭവസ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. നേതാക്കൾ ഉണ്ടായിരുന്ന ട്രെയിൻ കടന്നു പോയി നിമിഷങ്ങൾക്കകമായിരുന്നു ആക്രമണം.സുരക്ഷാ അലേർട്ടിനെ തുടർന്ന് ബോറിസ് ജോൺസണും മറ്റ് പ്രമുഖ അന്താരാഷ്ട്ര നേതാക്കളും സഞ്ചരിച്ച ട്രെയിൻ അടിയന്തരമായി ഒഴിപ്പിച്ചു.

ബോറിസ് ജോൺസണ് പുറമെ സ്വീഡൻ മുൻ പ്രധാനമന്ത്രി കാർ എൽഡ് ബിൽഡ്, സി.ഐ.എ മുൻ മേധാവി ഡേവിഡ് പെട്രേയസ്, ജർമ്മൻ ചാൻസലറുടെ സുരക്ഷാ ഉപദേഷ്ടാവ് അടക്കമുള്ള ഉന്നത യൂറോപ്യൻ നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഈ സംഘത്തിലുണ്ടായിരുന്നു.

നയതന്ത്ര സംഘം സഞ്ചരിച്ച ട്രെയിൻ അപകടസാധ്യത മുൻനിർത്തി ഷെഡ്യൂളിൽ മാറ്റം വരുത്തി നേരത്തെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെ അതേ പാതയിലൂടെ വന്ന മറ്റൊരു പാസഞ്ചർ ട്രെയിനിനും ലോക്കോമോട്ടീവിനും നേരെ റഷ്യൻ ഡ്രോൺ പതിക്കുകയായിരുന്നു. നയതന്ത്ര സംഘം സഞ്ചരിച്ച ട്രെയിനിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് യുക്രൈൻ റെയിൽവേ അധികൃതരുടെ വിലയിരുത്തൽ.

Be the first to comment

Leave a Reply

Your email address will not be published.


*