ഇ​നി വ്ര​ത​ശു​ദ്ധി​യു​ടെ പു​ണ്യ​ദി​ന​ങ്ങ​ൾ; മണർകാട് കത്തീഡ്രലിലെഎട്ടുനോമ്പ് ആചരണത്തിന് തുടക്കം

ആ​ഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി ക​ത്തീ​ഡ്ര​ലിൽ വി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്റെ ജ​ന​ന​പ്പെ​രു​ന്നാ​ളി​ന്റെ ഭാ​ഗ​മാ​യു​ള്ള എട്ടുനോമ്പ് ആചരണത്തിന് തുടക്കം.

കോട്ടയം ഭദ്രാസനാധിപൻ തോമസ് മോർ തിമോത്തിയോസ് പ്രധാന കാർമികത്വത്തിൽ നടന്ന സന്ധ്യാപ്രാർഥനയോടെയാണ് നോമ്പ് ആചരണത്തിന് തുടക്കമായത്.

സ​ന്ധ്യാ​പ്രാ​ർ​ഥ​നയെ​ത്തു​ട​ർ​ന്ന് തോമസ് മോർ തിമോത്തിയോസിന്റെയും വൈ​ദി​ക​രു​ടെ​യും ക​ത്തീ​ഡ്ര​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ​യും മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ൽ​ക്കു​രി​ശി​ൽ ചുറ്റുവിളക്ക് ​തെ​ളി​ച്ചു. നേർച്ച കഞ്ഞി, വിൽപ്പന ക്യാന്റീൻ, മാനേജ്മെന്റ് ക്യാൻ്റീൻ എന്നിവടങ്ങളിലേക്ക് വൈദികർ കൽക്കുരിശിൽനിന്ന് ദീപം പകർന്നു നൽകി. തു​ട​ർ​ന്ന് പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച വി​വി​ധ കൗ​ണ്ട​റു​ക​ളു​ടെ കൂദാശ വൈദികർ നി​ർ​വ​ഹിച്ചു. വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ത്തി​ന്റെ സ്വി​ച്ച് ഓ​ൺ ക​ർ​മ്മ​വും പോ​ലീ​സ് ക​ൺ​ട്രോ​ൾ റു​മിന്റെ ഉ​ദ്ഘാ​ട​നവും കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സാ​ബു മാ​ത്യു​ നി​ർ​വ​ഹി​ച്ചു.

മണർകാട് കത്തീഡ്രലിൽ ഇന്ന്

കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാന – അയർലൻഡ് പാത്രിയർക്കൽ വികാരി തോമസ് മോർ അലക്സന്ത്രയോസ്. കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥന. 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന – സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസിന്റെ മുഖ്യകാർമ്മികത്വത്തിൽ. കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവായുടെ 30-ാമത് ദുഃഖറോനോ പെരുന്നാൾ ഇന്ന് കുർബാന മധ്യത്തിൽ ആചരിക്കും. കുർബാനയ്ക്ക് ശേഷം സേവകാസംഘം പ്രസിദ്ധീകരിക്കുന്ന 2027ലെ കലണ്ടർ പ്രകാശനം ചെയ്യും. രാവിലെ 11ന് പ്രസംഗം – തോമസ് മോർ അലക്സന്ത്രയോസ്. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥന. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്ര. 2.30ന് പ്രസംഗം – ഫാ. സഖറിയാ വിനു വാക്യത്തറ. 4.30ന് കൊടിമരം ഉയർത്തൽ. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥന. 6.30ന് ധ്യാനം – കോട്ടയം ഭദ്രാസന വൈദിക ​ഗോസ്പൽ ടീം.

കൊടിയേറ്റ് നാളെ

എട്ടുനോമ്പ് പെരുന്നാളിനോടു അനുബന്ധിച്ചുള്ള കൊടിയേറ്റ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്രയ്ക്കായി പള്ളിയിൽനിന്ന് പുറപ്പെടും. മണർകാട് കരയിൽ ചിരട്ടേപ്പറമ്പിൽ വർ​ഗീസ് കുരുവിളയുടെ ഭവനാങ്കണത്തിൽനിന്നു വെട്ടിയെടുക്കുന്ന കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലിൽ എത്തിക്കും. വൈകുന്നേരം 4.30ന് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ പ്രാർഥനയ്ക്ക് ശേഷം കൊടിമരം ഉയർത്തും. തുടർന്ന് കരോട്ടെ പള്ളിയിലെ കൊടിമരത്തിലും കൊടി ഉയർത്തും.

Be the first to comment

Leave a Reply

Your email address will not be published.


*