ഡോ. ബേബി സാമിന്റെ ഏറ്റവും പുതിയ പുസ്തകം ‘എന്നിലെ നിന്നിലേക്ക്’ പ്രകാശനം ചെയ്തു

നമുക്ക് ഓരോ ജീവിതാനുഭവമാണ് നൽകുന്നത്. അത്തരം അനുഭവങ്ങൾ ഡോ. ബേബി സാം തന്റെ വിശ്വാസ ജീവിതവുമായി താരതമ്യം ചെയ്‌ത്‌ ആല്മീയ ധ്യാനവിചിന്തനത്തിലൂടെ ലഭിച്ച ഉൾക്കാഴ്ചയിയിൽനിന്നും രചിച്ചതാണ് “എന്നിലെ നിന്നിലേക്ക്” എന്ന ഈ മഹത്തായ ഗ്രന്ഥം. ലളിതമായ ഭാഷയിൽ രചിച്ച ഏവരും വായിച്ചറിഞ്ഞിരിക്കേണ്ട ജീവിത സത്യങ്ങൾ നിറഞ്ഞ ഒരു കലവറ.

ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ്‌ സിറ്റി വൈഡ് അഡ്മിനിസ്ട്രേറ്റീവ് സർവീസസ് (NYC DCAS) ഡയറക്ടറായും ന്യൂയോർക്ക് കൗൺസിൽ ഓഫ് നോൺപ്രോഫിറ്റ്സ് ഡയറക്ടറായും സേവനമനുഷ്ഠിക്കുന്ന ഡോ. ബേബി സാം സാമുവൽ അറിയപ്പെടുന്ന പ്രഭാഷകനും സാമൂഹിക സംരംഭകനും ഗവേഷകനുമാണ്. 19-ഓളം ഗവേഷണ പ്രബന്ധങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്ന “അഞ്ചപ്പം ചാരിറ്റബിൾ ട്രസ്റ്റ്”, “താവു കംപാഷൻ ഹബ്ബ്” എന്നിവയുടെ പ്രസിഡന്റും, ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന Mobility In Dystrophy (MIND) എന്ന സംഘടനയുടെ ഉപദേശക സമിതി ചെയർമാനുമാണ് അദ്ദേഹം. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഡോ. സാമിന്റെ ആദ്യപുസ്തകമായ “കനമേതുമില്ലാതെ”, ഇതിനകം പത്താം പതിപ്പിലേക്ക് കടന്നിരിക്കുകയാണ്. ഈ വർഷം സി. എസ്. എസ്. പ്രസിദ്ധീകരിച്ച “Twelve Plus”, ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച “ഗാന്ധി” എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികൾ.

Be the first to comment

Leave a Reply

Your email address will not be published.


*